ഉള്ളിന്റെ ഉയിരില്‍ നീയുണ്ട് വെയില് പുളയുന്ന സൂര്യകാന്തി കൂട്ടമുണ്ട് നമ്മള് മച്ചു ചേര്‍ത്ത താഴ്വാരത്തിലെ ഒറ്റവീടുണ്ട് അവസാനമായി നീ ചിരിച്ച പകലുണ്ട് ഒറ്റക്കായി ഞാന്‍ ഇറങ്ങി പോയ വഴിയുണ്ട് വേഗങ്ങളില്‍ തിരക്ക് പിടിക്കാത്ത ഓര്മമകളുണ്ട്
വാന്‍ഗോഗിന്റെ രാത്രിയില്‍ നിന്നും നക്ഷത്രങ്ങള്‍ ഒരു ദിവസം എന്നെ തേടി വന്നു മറവിയുടെ തണുപ്പില്‍ ചേര്‍ത്ത് നിര്‍ത്തി പൊട്ടികരഞ്ഞു . വിരലുകളില്‍ ഒന്നില്‍ കരിനീല ചായം തൊട്ട് നെഞ്ചിനു മുകളിലായി കടല്‍ വരച്ചു എഴുതുമ്പോള്‍ കൂട്ടിരികാന് കണ്ചിമ്മാതെ ഉറങ്ങുന്ന സ്വര്‍ണ മത്സ്യത്തെ ചുണ്ടുകള്കിടയിലായി കുരുകിയിട്ടു യാത്ര ചോദികുമ്പോള്‍ ഒടുവിലായി എന്റെ മുറി നിറങ്ങളാല്‍ പൂത്തിരിന്നു
ചില ദിവസങ്ങളില്‍ അതി രാവിലെ ഉന്മാദം വഴി നടത്തും അവക്തമായ ചിന്തകളില്‍ മനസ് മണം പിടിക്കും ശ്വാസ വേഗത്തില്‍ വിരണ്ടു കാതുകള്‍ തീ തുപ്പും ഓര്‍മ്മകള്‍ അപ്പോഴും വെള്ളുത്ത പുസ്തകത്തിലെ കണ്മഷി കറ
Drenched in rain We ride to the forest Darkness floats Smell of wet soil Song of an unseen flower Bang of wild Self lost in nature Tree bared in thunder