
വാന്‍ഗോഗിന്റെ രാത്രിയില്‍
നിന്നും നക്ഷത്രങ്ങള്‍
ഒരു ദിവസം എന്നെ തേടി വന്നു
മറവിയുടെ തണുപ്പില്‍
ചേര്‍ത്ത് നിര്‍ത്തി
പൊട്ടികരഞ്ഞു .
വിരലുകളില്‍ ഒന്നില്‍
കരിനീല ചായം തൊട്ട്
നെഞ്ചിനു മുകളിലായി
കടല്‍ വരച്ചു
എഴുതുമ്പോള്‍ കൂട്ടിരികാന്
കണ്ചിമ്മാതെ ഉറങ്ങുന്ന
സ്വര്‍ണ മത്സ്യത്തെ
ചുണ്ടുകള്കിടയിലായി
കുരുകിയിട്ടു
യാത്ര ചോദികുമ്പോള്‍
ഒടുവിലായി
എന്റെ മുറി
നിറങ്ങളാല്‍ പൂത്തിരിന്നു