Saturday, October 2, 2010

ഉള്ളിന്റെ


ഉള്ളിന്റെ ഉയിരില്‍
നീയുണ്ട്
വെയില്‍ പുളയുന്ന
സൂര്യകാന്തി കൂട്ടമുണ്ട്
നമ്മള്‍ മച്ചു ചേര്‍ത്ത
താഴ്വാരത്തിലെ
ഒറ്റവീടുണ്ട്
അവസാനമായി നീ ചിരിച്ച
പകലുണ്ട്
ഒറ്റക്കായി ഞാന്‍ ഇറങ്ങി പോയ
വഴിയുണ്ട്
വേഗങ്ങളില്‍ തിരക്ക് പിടിക്കാത്ത
ഓര്‍മമകളുണ്ട്