Tuesday, September 21, 2010

നക്ഷത്രരാത്രി


വാന്‍ഗോഗിന്റെ രാത്രിയില്‍
നിന്നും നക്ഷത്രങ്ങള്‍
ഒരു ദിവസം എന്നെ തേടി വന്നു
മറവിയുടെ തണുപ്പില്‍
ചേര്‍ത്ത് നിര്‍ത്തി
പൊട്ടികരഞ്ഞു .
വിരലുകളില്‍ ഒന്നില്‍
കരിനീല ചായം തൊട്ട്
നെഞ്ചിനു മുകളിലായി
കടല്‍ വരച്ചു
എഴുതുമ്പോള്‍ കൂട്ടിരികാന്‍
കണ്‍ചിമ്മാതെ ഉറങ്ങുന്ന
സ്വര്‍ണ മത്സ്യത്തെ
ചുണ്ടുകള്‍കിടയിലായി
കുരുകിയിട്ടു
യാത്ര ചോദികുമ്പോള്‍
ഒടുവിലായി
എന്റെ മുറി
നിറങ്ങളാല്‍ പൂത്തിരിന്നു

പ്രണയം


പ്രണയം സ്വാതന്ത്ര്യമാണ് ,
നിനരന്തര വെരുധ്യങ്ങളുടെ
മടുകാത്ത കലഹ ങ്ങളുടെ
തിരക്ക്കുകളില്‍ മനസ്
ഉന്മാദം നുകരുന്നതിന്റെ
വന്മരങ്ങള്‍ളായ് മണ്ണില്‍
വേരുകള്‍ കെട്ടിപിടികുന്നതിന്റെ
നീ ചിരികുന്നതിന്റെ
ഞാന്‍ മഴനനയുന്നതിന്റെ
സ്വാതന്ത്ര്യം

ഭ്രമം


ചില ദിവസങ്ങളില്‍
അതി രാവിലെ ഉന്മാദം
വഴി നടത്തും
അവക്തമായ ചിന്തകളില്‍
മനസ് മണം പിടിക്കും
ശ്വാസ വേഗത്തില്‍ വിരണ്ടു
കാതുകള്‍ തീ തുപ്പും
ഓര്‍മ്മകള്‍ അപ്പോഴും
വെള്ളുത്ത പുസ്തകത്തിലെ
കണ്മഷി കറ